പാരീസ്: ഫ്രാൻസിനോടടുത്ത ചെറുരാജ്യമായ മോണക്കോയിലുണ്ടായ പാഴ്സൽ ബോംബ് സ്ഫോടനത്തിൽ യുക്രേനിയൻ വംശജനായ ശതകോടീശ്വരൻ വാഡിം യെർമോലേവ്, ഭാര്യ, 13 വയസുള്ള മകൻ എന്നിവർക്കു പരിക്കേറ്റു.
അക്രമി ഇവരുടെ വസതിയിൽ ബോംബ് അടങ്ങിയ ബാഗ് വച്ചശേഷം രക്ഷപ്പെടുകയായിരുന്നു. ഉഗ്രസ്ഫോടനത്തിൽ യെർമോലേവിനും ഭാര്യക്കും ഗുരുതര പരിക്കേറ്റു. ചികിത്സയ്ക്കായി ഫ്രാൻസിലെ നീസ് നഗരത്തിലെത്തിച്ചു.
അക്രമിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഫ്രാൻസിലേക്കു കടന്ന അക്രമിയെ പിടികൂടാനായി ഊർജിത തെരച്ചിൽ നടക്കുന്നതായി അധികൃതർ അറിയിച്ചു.യുക്രെയ്നിലെ നിപ്രോയിൽ ജനിച്ച യെർമോലേവ് മോണക്കോയിലാണു താമസിക്കുന്നത്. 2019ൽ യുക്രേനിയൻ പൗരത്വം ഉപക്ഷിച്ച് സൈപ്രസ് പൗരത്വം സ്വീകരിച്ചിരുന്നു.